നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു: പ​രി​ശോ​ധ​ന കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Friday, September 18, 2020 12:00 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്പോ​ഴും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​രി​ശോ​ധ​ന കു​റ​ഞ്ഞ​താ​ണ് മേ​ഖ​ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​നി​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ലും വീ​ട്ടി​ൽ സൗ​ക​ര്യ​മു​ള്ള​വ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ചി​കി​ത്സ​യെ​ടു​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ 25 ഓ​ളം പേ​ർ വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ൾ​സ് പ​രി​ശോ​ധി​ക്കു​ന്ന​തും ഓ​ക്സീ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​തും വീ​ട്ടി​ൽ വെ​ച്ച് ത​ന്നെ. ഇ​തി​ലു​ണ്ടാ​വു​ന്ന മാ​റ്റം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കൂ​ടു​ത​ൽ ചി​കി​ത്സ ന​ൽ​കും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ട്ടി​ലി​രു​ന്ന് ചി​കി​ത്സ നേ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

ചു​ങ്ക​ത്ത​റ ആ​രോ​ഗ്യ ബ്ലോ​ക്കി​ന് കീ​ഴി​ൽ ചൊ​വ്വാ​ഴ്ച വ​രെ 1050 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം ഇ​ത് 218 ആ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ൾ 100-ന് ​മു​ക​ളി​ൽ ക​ട​ന്ന​ത്.

കു​റു​ന്പ​ല​ങ്ങോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് കു​റ​വ് രോ​ഗി​ക​ളു​ള്ള​ത്. ചു​ങ്ക​ത്ത​റ ആ​രോ​ഗ്യ ബ്ലോ​ക്കി​ന് കീ​ഴി​ൽ ഇ​തു​വ​രെ മൂ​ന്ന് മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ പേ​രി​ലും പോ​സി​റ്റീ​വ് ആ​യാ​ണ് കാ​ണു​ന്ന​ത്. ഗ​ർ​ഭ​കാ​ല​ത്തു​ള്ള പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണോ ഇ​വ​ർ​ക്ക് രോ​ഗം പ​ക​രു​ന്ന​തെ​ന്നാ​ണ് ആ​ശ​ങ്ക.

പ്ര​സ​വ​ത്തി​ന് മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നാ​ലാ​ണ് ഗ​ർ​ഭി​ണി​ക​ളി​ലെ രോ​ഗ​വി​വ​രം പു​റ​ത്ത് വ​രു​ന്ന​ത്. മേ​ഖ​ല​യി​ൽ ഒ​ൻ​പ​തോ​ളം ഗ​ർ​ഭി​ണി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പ​റ​ഞ്ഞു​വി​ടു​ന്ന​ത്.

നാ​ടു​കാ​ണി ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ ആ​രും ത​ന്നെ ഇ​പ്പോ​ൾ ക്വാ​റ​ന്‍റീ​നി​ലി​രി​ക്കു​ന്നി​ല്ലെ​ന്ന് േആ​രാ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ആ​രോ​ഗ്യ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കേ​ണ്ടെ​ന്നാ​ണ് വ​രു​ന്ന​വ​രു​ടെ ധാ​ര​ണ​യെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.