പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന
Friday, September 18, 2020 12:00 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ദാ​നം തു​ടി​മു​ട്ടി തോ​ണി​ക്ക​ര അ​ബ്ദു​ൾ വ​ഹാ​ബി​നും കു​ടും​ബ​ത്തി​നു​മാ​ണ് ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​കെ​സി​ടി​എ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച​ത്. ല​ളി​ത​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ ത​യാ​റാ​യ എ​കെ​സി​ടി​എ. ജി​ല്ലാ ക​മ്മി​റ്റി​യെ​യും സം​ഘാ​ട​ക​രെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​കെ​സി​ടി​എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​കെ​സി​ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പൂ​വ്വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​മോ​ഹ​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദാ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, മു​ൻ പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ പി​ള്ള, നി​ല​ന്പൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ, അ​ബ്ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് ഫൈ​സി, അ​ബ്ദു​ള്ള ഹാ​ജി, ടോ​മി ചെ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​ഴു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് ര​ണ്ട് കി​ട​പ്പു​മു​റി, ഹാ​ൾ, അ​ടു​ക്ക​ള, ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ടാ​ണ്. എ​കെ​സി​ടി​എ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളി​ൽ പൂ​ർ​ത്തി​യാ​യ ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്. മൂ​ന്ന് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു.