ചു​ങ്ക​ത്ത​റ​യി​ൽ എം​സി​എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 17, 2020 11:58 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​ത്തി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ (എം​സി​എ​ഫ്) ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് റീ​സൈ​ക്കി​ളിം​ഗി​ന് ക​യ​റ്റി​യ​യക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് സെ​ന്‍റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പ​ര​പ്പ​ൻ ഹം​സ, കെ.​ടി.​കു​ഞ്ഞാ​ൻ, വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി​മോ​ൾ, സി.​കെ. സു​രേ​ഷ്, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, എം.​കെ.​ലെ​നി​ൻ, മു​ഹ​മ്മ​ദാ​ലി മാ​വു​ങ്ങ​ൽ, ജോ​ണ്‍ മാ​ത്യു, ഒ.​ടി.​പ്ര​ഭാ​വ​തി, യാ​മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​സി.​ജ​യ​ന്തി, റം​ല​ത്ത് പ​റ​ന്പ​ൻ, സെ​ക്ര​ട്ട​റി യു.​സ​ബി​ത, ഹ​രി​ത ക​ർ​മ്മ​സേ​ന കോ​ഡി​നേ​റ്റ​ർ ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.