ച​ന്ദ​ന​വു​മാ​യി വ​നം വി​ജി​ല​ൻ​സ് ര​ണ്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, September 16, 2020 10:51 PM IST
നി​ല​ന്പൂ​ർ: മ​ഞ്ചേ​രി​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​രെ വ​നം വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി മൂ​ച്ചി​ക്ക​ൽ വ​ള്ളു​വ​ന്പ്രം ഇ​ല്ലി​ക്ക​ൽ തൊ​ടി​ക മൊ​യ്തീ​ൻ (കു​ഞ്ഞാ​ണി-53), വ​ള്ളു​വ​ന്പ്രം മൂ​ച്ചി​ക്ക​ൽ മം​ഗ​ല​തൊ​ടി മു​ഹ​മ്മ​ദ് (42) എ​ന്നി​വ​രെ​യാ​ണ് നി​ല​ന്പൂ​ർ വ​നം വി​ജി​ല​ൻ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഏ​ലി​യാ​സ്, കോ​ഴി​ക്കോ​ട് വ​നം വി​ജി​ല​ൻ​സ് ഡി​എ​ഫ്ഒ പി.​ധ​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​വും പ്ര​തി​ക​ളേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
മ​ഞ്ചേ​രി കൂ​ട​ക്ക​ര​യി​ലു​ള്ള പ​ഴ​യ ക​ട​മു​റി​യി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ച​ന്ദ​ന​മു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളും അ​വി​ടെ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ച​ന്ദ​നം മു​ട്ടി​ക​ളാ​യും ചീ​ളു​ക​ളാ​യു​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 750 കി​ലോ ച​ന്ദ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന ച​ന്ദ​നം ക​ട​ത്തു​കാ​ര​നാ​ണ് മൊ​യ്തീ​നെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ മു​ന്പും ച​ന്ദ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​ൽ വീ​ര​പ്പ​ൻ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​റു മാ​സ​മാ​യി ഈ ​ക​ട​മു​റി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ന്ദ​ന വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ശേ​ഖ​രി​ക്കു​ന്ന ച​ന്ദ​നം സം​സ്ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ൽ ഫാ​ക്ട​റി​ക​ളൊ​ന്നു​മി​ല്ല. നി​ല​വി​ൽ ഇ​വ​ർ ആ​ന്ധ്ര​യി​ലെ ഫാ​ക്ട​റി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.
പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ച​ന്ദ​ന​വും എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സി​ന് കൈ​മാ​റി. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് വ​നം വ​കു​പ്പ് ന​ൽ​കു​ന്ന​ത്. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​രാ​ജേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​കെ.​വി​നോ​ദ്, വി.​എ​സ്.​അ​ച്യു​ത​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.