കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം
Wednesday, September 16, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന 60കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​ട്ടി​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ മാ​താ​വ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി. പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​റി​യി​ച്ച​തു​പ്ര​കാ​രം കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അധ്യാപകനിയമനം

എ​ട​ക്ക​ര: മ​ാന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് ജൂ​നി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് സ്ഥി​രം നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 9947676780 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

അ​റി​യി​പ്പ്

എ​ട​ക്ക​ര: മു​ട്ടി​ക്ക​ട​വ് കൃ​ഷി ഫാ​മി​ൽ നി​ന്നു​ള്ള ന​ല്ല​യി​നം കു​രു​മു​ള​ക് തൈ​ക​ൾ(​പ​ന്നി​യൂ​ർ) വി​ൽ​പ്പ​ന​ക്കാ​യി ചു​ങ്ക​ത്ത​റ കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 2200 വ​ള്ളി​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു വ​ള്ളി​ക്ക് 8 രൂ​പ കൃ​ഷി​ഭ​വ​നി​ൽ അ​ട​യ്ക്ക​ണം. ആ​വ​ശ്യ​മു​ള്ള​വ​ർ കൃ​ഷി​ഭ​വ​നി​ൽ എ​ത്തു​ക.