മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്നു
Wednesday, September 16, 2020 10:50 PM IST
എടക്കര: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്നു. റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പി.​വി അ​ൻ​വ​ർ എംഎ​ൽഎ നി​ർ​ഹി​ച്ചു. 1.31 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വാ​ർ​ഡ് നാ​ലി​ലെ പൂ​വ്വ​ത്തി​ചോ​ല കെ.​ടി പ​ടി റോ​ഡ്, വാ​ർ​ഡ് 14 ലെ ​മു​പ്പി​നി മൂ​ർ​ഖ​ൻ​പ​ടി പു​ഴ​ക്ക​ട​വ് റോ​ഡ് എ​ന്നി​വ​യ്ക്ക് 12 ല​ക്ഷം രൂ​പ വീ​ത​വും വാ​ർ​ഡ് 13 ലെ ​കാ​റ്റാ​ടി മൃ​ഗാ​ശു​പ​ത്രി മ​രം​വെ​ട്ടി​ച്ചാ​ൽ റോ​ഡ്, വാ​ർ​ഡ് 13, 15 ലെ ​മ​രം​വെ​ട്ടി​ച്ചാ​ൽ​മൂ​ച്ചി​ പ​ര​ത ബൈ​പ്പാ​സ് റോ​ഡ് എ​ന്നി​വ​യ്ക്ക് 15 ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് എ​ഴ്, നാ​ല് ബാ​ലം​കു​ളം ചോ​ള​മു​ണ്ട റോ​ഡ്, വാ​ർ​ഡ് അ​ഞ്ച് പൂ​ങ്കു​ളം​ കൈ​എ​റ​യം​താ​ങ്ങി എ​സ്ടി കോ​ള​നി പി​എ​ച്ച്സി റോ​ഡ് എ​ന്നി​വ​യ്ക്ക് 20 ല​ക്ഷം രൂ​പ വീ​ത​വും വാ​ർ​ഡ് 12 വ​ര​ക്കോ​ട് മൂ​ത്തേ​ടം ബൈ​പ്പാ​സ് റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
വാ​ർ​ഡ് 15 മ​ര​ത്തി​ൻ​ക​ട​വ് കോ​ട്ട​കു​ന്ന് റിം​ഗ് റോ​ഡി​ന് 13 ല​ക്ഷം രൂ​പ​യും വാ​ർ​ഡ് എ​ട്ട്, വ​ട്ട​പ്പാ​ടം നാ​ര​ങ്ങാ​മൂ​ല റോ​ഡി​ന് 14 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.