അ​ന​ധി​കൃ​തമായി സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി
Wednesday, September 16, 2020 10:49 PM IST
എ​ട​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി കാ​ട്ടി​ൽ പ്ര​വേ​ശി​ച്ച് സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്തു. മ​രു​ത കൂ​ട്ടി​ൽ​പാ​റ ചോ​ല​ക​ത്ത് റ​ഷീ​ദ് (48), കൊ​ട​ക്കാ​ട​ൻ ഹാ​രി​സ് (39), വ​യ​ലി​ക്ക​ട സു​ധീ​ഷ് കു​മാ​ർ എ​ന്ന റു​വൈ​ദ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​രു​ത മ​ണ്ണു​ച്ചീ​നി ഉ​ൾ​വ​ന​ത്തി​ൽ കേ​ര​ള​ -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് പാ​റ പൊ​ട്ടി​ച്ച് സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൽ പു​ളി​ക്ക​ലി​ന്‍റെ പി​ടി​യി​ലാ​യ​ത്. നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​ഫ്.​ജോ​ണ്‍​സ​ണ്‍, എ​സ്എ​ഫ്ഒ​മാ​രാ​യ ശി​വ​ദാ​സ​ൻ കി​ഴ​ക്കേ​പ്പാ​ട്ട്, എം.​വ​ൽ​സ​ല​ൻ, ബി​എ​ഫ്ഒ​മാ​രാ​യ പി.​എ​ൻ.​ശ്രീ​ജ​ൻ, ഇ.​എ​സ്.​സു​ധീ​ഷ്, പി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഡി. ​വി​നോ​ദ്, അ​ബ്ദു​ൽ കാ​സിം തോ​ട്ടോ​ളി, പി.​ശ്രീ​നാ​ഥ്, അ​മൃ​ത ര​ഘു​നാ​ഥ് എ​ന്നി​വ​രാ​ണ് വ​ന​പാ​ല​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.