മ​ഞ്ചേ​രി​യി​ൽ 112 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ
Wednesday, September 16, 2020 10:49 PM IST
മ​ഞ്ചേ​രി: 112 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് മ​ഞ്ചേ​രി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചി​ല പ​ദ്ധ​തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ക​ട​ലു​ണ്ടി​പ്പു​ഴ​യ്ക്ക് കു​റു​കെ പു​ഴ​ങ്കാ​വി​ൽ റെ​ഗു​ലേ​റ്റ​ർ. കി​ഫ്ബി​യി​ൽ​നി​ന്ന് 12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റെ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണം. പു​ഴ​ങ്കാ​വ് പ​ദ്ധ​തി വ​രു​ന്ന​തോ​ടെ പ​ന്ത​ല്ലൂ​ർ, മു​ടി​ക്കോ​ട്, കി​ട​ങ്ങ​യം, നെ​ല്ലി​ക്കു​ത്ത്, വ​ള്ളു​വ​ങ്ങാ​ട്, പാ​ണ്ടി​ക്കാ​ടി​ന്‍റെ ചി​ല ഭാ​ഗം, വെ​ട്ടി​ക്കാ​ട്ടി​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ല​ഭി​ക്കും.
73 കോ​ടി രൂ​പ​യു​ടെ ത​ട​പ്പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​തി​യി​ൽ. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ൽ വ​ല​യു​ന്ന ന​ഗ​ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി ആ​ശ്വാ​സ​മാ​കും. പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ പ​യ്യ​നാ​ട് വി​ല്ലേ​ജി​ലെ ത​ട​പ്പ​റ​ന്പ്, ചോ​ല​ക്ക​ൽ, പി​ലാ​ക്ക​ൽ, സ്റ്റേ​ഡി​യം, നെ​ല്ലി​ക്കു​ത്ത്, താ​മ​ര​ശേ​രി, എ​ല​ന്പ്ര, മു​ക്കം തു​ട​ങ്ങി 11 വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ത​ട​സ​മി​ല്ലാ​തെ മു​ഴു​വ​ൻ സ​മ​യം ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കും.