ധ​ന​സ​ഹാ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Tuesday, September 15, 2020 11:35 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ഒബിസി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ര​ന്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ തൊ​ഴി​ൽ അ​ഭി​വൃ​ദ്ധി​ക്കാ​യി സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്തം​ബ​ർ 30 വ​രെ നീ​ട്ടി. സം​സ്ഥാ​ന​ത്തെ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രു​മാ​യ മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. അ​പേ​ക്ഷ ഫോ​മി​ന്‍റെ മാ​തൃ​ക​യും മ​റ്റ് വി​വ​ര​ങ്ങ​ളും www.bcdd,kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടു​ള്ള​വ​രും, 60വ​യ​സ് ക​ഴി​ഞ്ഞ​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04952377786.