വ​ര​യു​ടെ ത​ന്പു​രാ​ന് ജന്മദി​നം ആ​ശം​സി​ക്കാ​ൻ സ്പീ​ക്ക​റെ​ത്തി
Tuesday, September 15, 2020 11:35 PM IST
എ​ട​പ്പാ​ൾ: വ​ര​യു​ടെ ത​ന്പു​രാ​ൻ ആ​ർ​ടി​സ്റ്റ് ന​ന്പൂ​തി​രി​ക്ക് ജന്മദി​നാ​ശം​സ​യു​മാ​യി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തേ​യാ​ണ് വ​ര​യു​ടെ കു​ല​പ​തി ത​ന്‍റെ 95-ാം പി​റ​ന്നാ​ൾ ദി​ന​ത്തെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ ന​ന്പൂ​തി​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ്പീ​ക്ക​റെ സ്നേ​ഹ​പൂ​ർ​വം അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച് ഉ​മ്മ​റ​ത്തെ ക​സേ​ര​യി​ലി​രു​ത്തി. ക്ഷേ​മ​ങ്ങ​ൾ ഓ​രോ​ന്നോ​രോ​ന്നാ​യി അ​ന്വേ​ഷി​ച്ച സ്പീ​ക്ക​റോ​ട് ഈ ​നി​മി​ഷം വ​ലി​യ സ​ന്തോ​ഷം തോ​ന്നു​ന്ന​താ​യി ആ​ർ​ടി​സ്റ്റ് ന​ന്പൂ​തി​രി പ​റ​ഞ്ഞു.
പൊ​ന്നാ​നി​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യ നി​ള ഹെ​റി​റ്റേ​ജ് സ​മു​ച്ച​യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ലൂ​ടെ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ആ​ർ​ടി​സ്റ്റ് ന​ന്പൂ​തി​രി​ക്ക് കാ​ണി​ച്ചു കൊ​ടു​ത്തു. സ​മ​യം കി​ട്ടു​ന്പോ​ൾ നി​ള ഹെ​റി​റ്റേ​ജ് മ്യൂ​സി​യ​ത്തി​ലേ​ക്ക് വ​ര​ണ​മെ​ന്നും വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ത​ര​ണ​മെ​ന്നും സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി ക്ഷ​ണം സ്വീ​ക​രി​ച്ച​ത്. പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ച് ആ​ർ​ടി​സ്റ്റ് ന​ന്പൂ​തി​രി​ക്ക് മ​ധു​രം ന​ൽ​കി കു​ടും​ബ​വു​മാ​യി വി​ശേ​ഷം പ​ങ്കി​ട്ടാ​ണ് സ്പീ​ക്ക​ർ തി​രി​ച്ചു പോ​യ​ത്. സി​പി​എം എ​ട​പ്പാ​ൾ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​പി.​മോ​ഹ​ൻ​ദാ​സ്, എ​ട​പ്പാ​ൾ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രും സ്പീ​ക്ക​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.