തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ർ​ഡു​ക​ൾ ക​ണ്ടെയ്മെ​ന്‍റ് സോ​ണാ​ക്ക​ണ​മെ​ന്ന്
Thursday, August 13, 2020 11:35 PM IST
ക​രു​വാ​ര​ക്കു​ണ്ട്: തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ർ​ഡു​ക​ൾ ക​ണ്ട​യ്മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റ​ണ​മെ​ന്ന് ഇന്നലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള രോ​ഗ​ബാ​ധ വ​ർ​ധി​ച്ച പ​ള്ളി​പ​റ​ന്പ് ,നീ​ലാ​ഞ്ചേ​രി മേ​ഖ​ല​യു​ള്ള വാ​ർ​ഡു​ക​ളെ​യാ​ണ് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. അ​തേ സ​മ​യം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​നി​യാ​ഴ്ച്ച വ​രെ തു​ട​രും.
രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​ട​ത്താ​തി​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.