വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി
Thursday, August 13, 2020 11:35 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​നാ​യി നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ലി​ങ് ന​ട​ത്തി. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​ത്.
ബി​ആ​ർ​സി​യി​ലെ റി​സോ​ഴ്സ് അ​ധ്യാ​പി​ക ഉ​മ്മു ഹ​ബീ​ബ താ​ന്നി​ക്ക​ൽ, ഹി​പ്നോ തെ​റാ​പ്പി​സ്റ്റ് മ​ൻ​സൂ​ർ നി​ല​ന്പൂ​ർ എ​ന്നി​വ​രാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​ത്. ച​ട​ങ്ങ് എ​സ്എ​സ്കെ സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഗി​രീ​ഷ് ചോ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്കെ. ജി​ല്ല പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജു​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​സി.​റ​സാ​ഖ്, ബി​പി​സി എം.​മ​നോ​ജ് കു​മാ​ർ, ട്രെ​യ്ന​ർ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.