സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Thursday, August 13, 2020 11:35 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി. ജൂ​ലാ​യ് മാ​സം റേ​ഷ​ൻ കൈ​പ്പ​റ്റി​യ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു ത​ന്നെ കി​റ്റ് കൈ​പ്പ​റ്റാ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​രി​യി​ല്ലാ​തെ എ​ട്ടോ​ളം പ​ല​വ്യ​ഞ്ജ​ന ഇ​ന​ങ്ങ​ളാ​ണ് ഓ​ണ​ക്കി​റ്റി​ലു​ള്ള​ത്. സേ​മി​യ​യും പ​പ്പ​ട​വും കി​റ്റി​ലു​ൾ​പ്പെ​ടും.
അ​തോ​ടൊ​പ്പം പൊ​തു​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന(​നീ​ല, വെ​ള്ള) കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 10 കി​ലോ​ഗ്രാം അ​രി കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം തു​ട​ങ്ങി. പി​ങ്ക്, നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​ദ്യ​ത്തേ​ത് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് ന​ട​ക്കും. ഓ​ണ​ത്തി​ന് മു​ൻ​പ് എ​ല്ലാ വി​ഭാ​ഗ​ത്തി​നു​മു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.