റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, August 13, 2020 11:35 PM IST
എ​ട​ക്ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച മ​രു​ത ര​ണ്ട് പു​ഴ​മു​ക്ക് ണ്ടേ​ക്കും​പൊ​ട്ടി റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. രാ​വി​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​വി. അ​ൻ​വ​ർ എം.എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. 200 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 10 കോ​ടി 75 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്.
ഇ​തി​ൽ മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും ആ​ദ്യം പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​തും ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ റോ​ഡു​മാ​ണ് ര​ണ്ട് പു​ഴ​മു​ക്ക് വെണ്ടേ​ക്കും​പൊ​ട്ടി റോ​ഡെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി.​ഹ​ക്കീം, സി​പി​എം മ​രു​ത ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ടി.​വ​ർ​ഗീ​സ്, ഇ.​പി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ.​ഗോ​പി, എം.​എം.​ജം​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.