കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, August 13, 2020 11:34 PM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ബ്ലോ​ക്ക് കാ​ര്യാ​ല​യം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എം.​ഉ​മ്മ​ർ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2010 ൽ ​രൂ​പി​കൃ​ത​മാ​യ ബ്ലോ​ക്കും അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളും വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 2012ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് കോ​ടി രൂ​പ​യോ​ളം അ​നു​വ​ദി​ച്ച് പു​തി​യ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​നു​ള്ള നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി ,
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ന്‍റെ സ്ഥ​ല​ത്ത് 34 സെ​ന്‍റ് ഭൂ​മി പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ സ്വീ​ക​രി​ച്ചാ​ണ് ബ്ലോ​ക്ക് ഓ​ഫീ​സ് നി​ർ​മി​ച്ച​ത്.
പി.​ഖാ​ലി​ദ് മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 2017 യോ​ടു കൂ​ടി കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യാ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ തു​ട​ർ​ന്നു​ണ്ടാ​യ ര​ണ്ട് പ്ര​ള​യ​വും കോ​വി​ഡ് മ​ഹാ​മാ​രി​യും മൂ​ല​മാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ പ്ര​വ​ർ​ത്തി​യും ഉ​ദ്ഘാ​ട​ന​വും വൈ​കി​യ​ത്.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് അ​നു​ബ​ന്ധ​മാ​യു​ള്ള ഓ​ഫീ​സു​ക​ളെ​ല്ലാം ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള കെ​ട്ടി​ട​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് എ.​പി.​അ​നി​ൽ കു​മാ​ർ എം​എ​ൽ​എ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ആ​ശം​സ​ക​ള​റി​യി​ച്ചു. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​പി.​അ​ഷ്ഫ​ലി, ബി​ഡി​ഒ പി.​കേ​ശ​വ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.