നിയന്ത്രിക്കാനാവാതെ മലപ്പുറം 261
Wednesday, August 12, 2020 11:52 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​തു ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഭീ​തി വ​ള​ർ​ത്തു​ന്നു. ഇ​ന്ന​ലെ മാ​ത്രം 261 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 237 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളും ക​ർ​ശ​ന​മാ​ണെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 1,726 പേ​രാ​ണ്. ഇ​തു​വ​രെ 4015 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 1,610 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.
ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 33,791 പേ​രാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം 107 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. 33,791 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,494 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 536 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 18 പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​റു​പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 91 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 43 പേ​രും ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ 55 പേ​രും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 745 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
31,154 പേ​ർ വീ​ടു​ക​ളി​ലും 1,143 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ൽ നി​ന്നു ഇ​തു​വ​രെ ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ 77,032 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ൽ 74,596 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യ​തി​ൽ 67,855 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2,328 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.