അ​വ​ധി​യി​ൽ എ​ത്തു​ന്ന സൈ​നി​ക​ർ​ക്ക് പ​രി​ശോ​ധ​ന​ക​ൾ വേ​ഗ​മാ​ക്ക​ണ​മെ​ന്ന്
Wednesday, August 12, 2020 11:50 PM IST
എ​ട​ക്ക​ര: സൈ​നി​ക​ർ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ ജോ​ലി​ക്ക് ശേ​ഷം കു​റ​ഞ്ഞ ദി​വ​സ​ത്തെ അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തു​ന്ന സൈ​നി​ക​ർ ഇ​രു​പ​ത്തി​യെ​ട്ട് ദി​വ​സം ക്വാ​റ​ൻന്‍റെനി​ൽ ക​ഴി​യ​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മാ​ണ് ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്. പ​തി​ന​ഞ്ചു ദി​വ​സം മു​ത​ൽ ഒ​രു മാ​സം വ​രെ​യാ​ണ് മി​ക്ക സൈ​നി​ക​ർ​ക്കും നാ​ട്ടി​ൽ വ​ന്നു​പോ​കാ​ൻ അ​വ​ധി ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ ഇ​രു​പ​ത്തി​യെ​ട്ടു ദി​വ​സ​വും ക്വാ​റ​ൻന്‍റെ​നി​ൽ ക​ഴി​യു​ക ഏ​റ്റ​വും ദു​രി​ത​മാ​ണ്. ആ​വ​ശ​യ​മു​ന്ന​യി​ച്ച്് മ​ല​പ്പു​റം സൈ​നി​ക കൂ​ട്ടാ​യ്മ മു​ഖ്യ മ​ന്ത്രി​ക്കും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.