വി​ദ്യാ​ർ​ഥി​നി​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി
Wednesday, August 12, 2020 11:50 PM IST
അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി മ​ങ്ക​ട പു​ളി​ക്ക​ൽ പ​റ​ന്പ് ചെ​ണ്ണേ​ൻ​കു​ന്ന​ൻ മു​നീ​ർ​ബാ​ബു​വി​ന്‍റെ മ​ക​ൾ ജൂ​ലി​യ​ക്കു പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി. വീ​ട് വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം നടന്നിരുന്നില്ല. ഈ ​വി​ഷ​യം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്നാ​ണ് മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ങ്ക​ട​യി​ലെ ഇ​ലക്‌ട്രിസി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ക​ണ​ക്‌ഷൻ ന​ൽ​കി​യ​ത്. മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ്അ​ലി, സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​അ​ര​വി​ന്ദ​ൻ, ഫൈ​സ​ൽ മാ​ന്പ​ള്ളി, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ൻ. മ​നോ​ജ്കു​മാ​ർ, സു​രേ​ഷ് ബാ​ബു, കെ.​പി ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ട്രൂ​നാ​റ്റ്: കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രൂ​നാ​റ്റ് യ​ന്ത്ര​മു​പ​യോ​ഗി​ച്ചു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ലെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ആ​ലി​പ്പ​റ​ന്പി​ലെ കു​ഞ്ഞി​മൊ​യ്തീ​ന്‍റെ (63) കോ​വി​ഡ് പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. ട്രൂ​നാ​റ്റ് ടെ​സ്റ്റ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എംഎ​ൽഎ നി​ർ​വ​ഹി​ച്ചു. മ​രി​ച്ച​വ​ർ​ക്കും ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നു 15 ല​ക്ഷം രൂ​പ​യും എം​എ​ൽ​എ വാ​ഗ്ദാ​നം ചെ​യ്തു. ബി​പി​എ​ൽ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും മ​ര​ണാ​ന​ന്ത​ര​മു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും തു​ക ഈ​ടാ​ക്കി​ല്ലെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം സ്വീ​ക​രി​ക്കും.