അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, August 12, 2020 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് കൃ​ഷ്ണ​പ​ടി ഒ​ലി​യ​ത്ത് കു​ന്നി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ലെ വി​ള്ള​ലും മ​ഴ ശ​ക്ത​മാ​കു​ന്ന​തും തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ന്ത്രി, ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു സ​മീ​പ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി. ആ​ന​മ​ങ്ങാ​ട് കൃ​ഷ്ണ​പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വീ​ടു​ക​ളോ​ടു ചേ​ർ​ന്നു ഉ​യ​ർ​ന്ന ഭാ​ഗ​ത്താ​യി സു​ര​ക്ഷ ഇ​ല്ലാ​തെ​യാ​ണ് കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​നു സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​തു​കാ​ര​ണം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി കെ​ട്ടി​ട​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ തൂ​ണി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ർ​ഡി​ഒ, ബി​ഡി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ്ര​ദേ​ശ​ത്തു​കാ​ർ ഒ​പ്പി​ട്ട പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഒ​ലി​യ​ത്ത്കു​ന്ന് പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.