കൊ​ണ്ടോ​ട്ടി​ക്ക് ആ​ശ്വാ​സം; പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യു​ന്നു
Wednesday, August 12, 2020 11:50 PM IST
കൊ​ണ്ടോ​ട്ടി: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ നി​ന്നു കൊ​ണ്ടോ​ട്ടി​ക്ക് ആ​ശ്വാ​സം. ഇ​ന്ന​ലെ ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭ​യി​ലെ 32 പേ​ർ​ക്ക് പ​രി​ശോ​ധ ന​ട​ത്തി​യ​തി​ൽ മു​ഴു​വ​ൻ പേ​രു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി. കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ലെ 22 പേ​രി​ലും നെ​ടി​യി​രു​പ്പ് മേ​ഖ​ല​യി​ലെ 10 പേ​രി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത​ത്തി​യ​ത്. ഇ​ന്ന​ലെ 94 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു പേ​ർ​ക്കും പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്കു​മാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.