വൃ​ക്കരോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Tuesday, August 11, 2020 11:28 PM IST
കരുവാരകുണ്ട്: വൃ​ക്ക മാ​റ്റി വെ​ച്ച് മ​രു​ന്നു​ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കും വൃ​ക്ക രോ​ഗം ബാ​ധി​ച്ച് ഡ​യാ​ലി​സി​സ് ചെ​യ്തു മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.
മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ ചേ​ർ​ന്ന വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി​യി​ൽ​നി​ന്ന് ക​രു​വാ​ര​കു​ണ്ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മ​ഞ്ജു​വും ഒ.​പി.​അ​ലി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.