പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് ടെസ്റ്റ് ലാബ്
Tuesday, August 11, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രൂ​നാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ആ​ദ്യ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി ആ​ലി​പ്പ​റ​ന്പി​ലെ കു​ഞ്ഞി​മൊ​യ്തീ​ൻ (63) എ​ന്ന​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ കോ​വി​ഡ് രോ​ഗി​യാ​ണോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യ​മാ​യി ന​ട​ത്തി​യ​ത്. ട്രൂ​നാ​റ്റ് ടെ​സ്റ്റ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി.​സു​ധാ​ക​ര​ൻ, ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​സാ​ലിം,ഡോ.​വി.​യു.​സീ​തി, ഡോ.​കെ.​എ​സ്.​മു​ഹി​യി​ദ്ദീ​ൻ, ഡോ.​കെ.​എ.​സീ​തി, ഡോ.​നി​ളാ​ർ മു​ഹ​മ്മ​ദ്, കു​റ്റീ​രി മാ​നു​പ്പ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​വ​ശ്യ​മാ​യ കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​ന് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കും ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​വാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ 15 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ന​ൽ​കി.
ബി​പി​എ​ൽ കു​ടും​ബ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും മ​ര​ണാ​ന​ന്ത​ര​മു​ള്ള കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്കും തു​ക ഈ​ടാ​ക്കി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. രാ​വി​ലെ 10 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ മാ​ത്ര​മെ കോ​വി​ഡ് ടെ​സ്റ്റി​നു​ള്ള സ്ര​വം സ്വീ​ക​രി​ക്കു​ക​യു​ള്ളു.