വീ​ട്ട​മ്മ​മാ​ർ മു​ന്നി​ട്ടി​റ​ങ്ങി: കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം മാ​റി
Tuesday, August 11, 2020 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: വീ​ട്ട​മ്മ​മാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ക​രു​വാ​ര​ക്കു​ണ്ട് പു​ൽ​വെ​ട്ട ആ​ന​പ്പാ​റ​യി​ലെ പ​ത്ത് വീ​ടു​ക​ളി​ലേ​ക്ക് വ​ഴി​യാ​യി. മു​ന്നി​ട്ടി​റ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​റ്റ​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മാ​ർ ഇ​ട​പെ​ട്ട് സ്ഥ​ലം വി​ട്ടു ന​ൽ​കി വ​ഴി​യൊ​രു​ക്കി​യ​ത്. വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പു​ൽ​വെ​ട്ട ആ​ന​പ്പാ​റ​യി​ലെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ. സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ആ​രും മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നി​ല്ല.
പി​ന്നീ​ട് ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വീ​ട്ട​മ്മ​മാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി.​നാ​ല് സെ​ന്‍റ് മാ​ത്രം ഭൂ​മി​യി​ള്ള​വ​ർ പോ​ലും സ്ഥ​ലം വി​ട്ട് ന​ൽ​കി​യ​തോ​ടെ മ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ളും സ​ഹാ​യ​ഹ​സ്തം നീ​ട്ടി.
ക​ഴി​ഞ്ഞ ആ​ഴ്ച്ച​യി​ൽ വെ​ട്ടി തു​ട​ങ്ങി​യ വ​ഴി​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് വ​ഴി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ മ​റ്റു പ്ര​വ​ർ​ത്തി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.
ഒ​റ്റ​പ്പെ​ട​ലി​ൽ നി​ന്നും മോ​ച​നം ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. വാ​ർ​ഡ് അം​ഗം നി​ഷാ​ത്ത് ബം​ഗാ​ള​ത്ത്, ഹ​നീ​ഫ ആ​ര്യാ​ട​ൻ, സി.​ഇ​സ്മാ​യിൽ, സി.​കെ.​യൂ​സ​ഫ്, സു​ദ്റ​ത്തു​ള്ള, ജാ​ഫ​ർ പു​ൽ​വെ​ട്ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ഴി വെ​ട്ടി​യ​ത്.