ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം; റ​ബ​ർ വി​പ​ണി തി​രി​ച്ചു​വ​ര​വി​ൽ
Monday, August 10, 2020 11:48 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡി​നെ റ​ബ​ർ മേ​ഖ​ല മ​റി​ക​ട​ക്കു​ന്നു. നാ​ലാം ത​രം റ​ബ​റി​നു കി​ലോ​ക്ക് 133 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ട​യ​ർ വ്യ​വ​സാ​യി​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​ല ത​ക​ർ​ച്ച നേ​രി​ട്ട റ​ബ​ർ മേ​ഖ​ല തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലെ​ത്തി​യ​ത്.
117 രൂ​പ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്ന നാ​ലാം ത​രം റ​ബ​ർ 133 ലേ​ക്ക് എ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി. ലോ​ക്ക്്ഡൗ​ണി​നു മു​ന്പു ഇ​ത് 138 രൂ​പ​യാ​യി​രു​ന്നു. റ​ബ​ർ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​ണ് റ​ബ​റി​ന്‍റെ തി​രി​ച്ചു​വ​ര​വി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​താ​ണ് വ​ൻ​കി​ട ട​യ​ർ ക​ന്പ​നി​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കാ​ൻ കാ​ര​ണം. റ​ബ​ർ ക​ട​ക​ളി​ൽ കെ​ട്ടി കി​ട​ന്നി​രു​ന്ന ഷീ​റ്റു​ക​ൾ ഇ​തി​ന​കം ട​യ​ർ ക​ന്പ​നി​ക​ൾ വാ​ങ്ങി ക​ഴി​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മു​ഖേ​ന നി​ല​വി​ൽ ടാ​പ്പിം​ഗ് കു​റ​ഞ്ഞെ​ങ്കി​ലും ജൂ​ണ്‍, ജൂ​ലാ​യ് മാ​സ​ങ്ങ​ളി​ൽ തെ​റ്റി​ല്ലാ​ത്ത രീ​തി​യി​ൽ ഉ​ത്പാ​ദ​നം ന​ട​ന്നി​രു​ന്നു.
ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് വി​ല​സ്ഥി​ര​താ ഫ​ണ്ടി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് ക​ട​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക​യോ​ടെ​പ്പം ബാ​ക്കി തു​ക കൂ​ടി കൂ​ട്ടി 150 രൂ​പ ല​ഭി​ക്കും.
അ​തി​നാ​ൽ ത​ന്നെ ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ സ്റ്റോ​ക്ക് വെ​ക്കാ​തെ റ​ബ​ർ വി​പ​ണി​യി​ൽ എ​ത്തി​ക്കും.