മൂ​ന്നാ​മ​ത് കോ​വി​ഡ് ആ​ശു​പ​ത്രി നി​ല​ന്പൂ​രി​ൽ നാ​ളെ തു​ട​ങ്ങും
Monday, August 10, 2020 11:48 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത് കോ​വി​ഡ് ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തി​ലേ​ക്കു നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു ഇ​തേ സ്കൂ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.
പ​രി​ശീ​ല​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ഷേ​ർ​ളി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി. ഹം​സ, അം​ഗ​ങ്ങ​ളാ​യ എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ​ൻ. വേ​ലു​ക്കു​ട്ടി, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ​വി​ഡ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു, എ​ച്ച്ഐ പി. ​ശ​ബ​രീ​ശ​ൻ, ഡോ. ​കെ.​കെ. പ്ര​വീ​ണ എ​ന്നി​വ​ർ പ്രസംഗിച്ചു. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡോ.​കെ.​കെ. പ്ര​വീ​ണ, ആ​ശു​പ​ത്രി ഇ​ൻ​ഫെ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ ഹെ​ഡ് ന​ഴ്സ് സു​ജാ​ത, ഡോ. ​ഷി​നാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
13 ഡോ​ക്ട​ർ​മാ​ർ, 30 സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, 30 ക്ലീ​നിം​ഗ് ജീ​വ​ന​ക്കാ​ർ, 30 ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രെ​യാ​ണ് നി​ല​ന്പൂ​രി​ലെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു നി​യ​മി​ച്ച​ത്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യി​രു​ന്നു, കോ​വി​ഡ് വ്യാ​പ​ന​ത്തെ ഭ​യ​ത്തോ​ടെ കാ​ണേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഭ​യ​മു​ണ്ടെ​ങ്കി​ലേ ജാ​ഗ്ര​ത​യു​ണ്ടാ​കു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മ​ഞ്ചേ​രി ആ​ശു​പ​ത്രി​ക്ക് പു​റ​മെ തി​രൂ​ര​ങ്ങാ​ടി​യി​ലാ​ണ് മ​റ്റൊ​രു കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഞ്ചേ​രി​യി​ൽ 550 കി​ട​ക്ക​ക​ളും തി​രൂ​ര​ങ്ങാ​ടി​യി​ൽ 20 കി​ട​ക്ക​ക​ളു​മാ​ണു​ള്ള​ത്.
എ​ന്നാ​ൽ നി​ല​ന്പൂ​രി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ 300 കി​ട​ക്ക​ക​ളു​ണ്ട്. എ​ക്സ്റേ, ലാ​ബ്, ഇ​സി​ജി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​വും. ഫി​സി​ഷ്യ​ൻ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രീ​ഷ്യ​ൻ തു​ട​ങ്ങി​യ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. എ, ​ബി, സി ​എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. എ ​യും ബി ​യും വി​ഭാ​ഗ​ങ്ങ​ൾ നി​ല​ന്പൂ​രി​ൽ ചി​കി​ത്സി​ക്കും. അ​തീ​വ ഗു​രു​ത​ര കേ​സു​ക​ൾ (സി) ​മ​ഞ്ചേ​രി​യി​ലേ​ക്കു പ​റ​ഞ്ഞ​യ​ക്കും.
നേ​രി​യ രോ​ഗ​മു​ള്ള​വ​രാ​ണ് എ ​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​വു​ക, അ​തി​ൽ കൂ​ടു​ത​ൽ രോ​ഗ​മു​ള്ള​വ​ർ ബി ​വി​ഭാ​ഗ​മാ​യി​രി​ക്കും. ഇ​തോ​ടെ ജി​ല്ല​യി​ൽ സ്വ​കാ​ര്യ
മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ 3095 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് 19 ചി​കി​ത്സ​ക്കു​ള്ള​ത്. ഇ​തി​ൽ 300 കി​ട​ക്ക​ക​ൾ ജി​ല്ല​യി​ലെ മൂ​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണു​ള്ള​ത്.