പ്രാ​ദേ​ശി​ക​നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ചു
Sunday, August 9, 2020 11:46 PM IST
പാ​ണ്ടി​ക്കാ​ട്: മൂ​ന്ന് ദി​വ​സ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ന്നു മു​ത​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​കും. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണും പൂ​ർ​ണ​മാ​യി​രു​ന്നു. മി​ക​ച്ച രീ​തി​യി​ലു​ള്ള പി​ന്തു​ണ​യാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. പോ​ലീ​സി​ന്‍റെ​യും, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നി​രു​ന്നു.
അ​തേ​സ​മ​യം ക​ട​ക​ൾ​ക്കും ,മ​റ്റും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ങ്കി​ലും കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.