നാ​ടു​കാ​ണി​ ചുരംപാ​ത​യി​ലെ വി​ള്ള​ൽ: താ​ഴ്്‌വാ​ര​ത്തി​ലെ 40 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Sunday, August 9, 2020 11:46 PM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​ലെ വി​ള്ള​ൽ വ​ലു​താ​കു​ന്നു: താ​ഴ്് വാ​ര​ത്തി​ലെ നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി.
സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സം​ഘ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ത്രി എ​ട്ട​ര​യോ​ടെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.
പു​ന്ന​ക്ക​ൽ, പു​ന്ന​ക്ക​ൽ പൊ​തു​വി​ത​ര​ണ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​ത്. മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളെ മാ​റ്റി​യ​ത്. ചു​രം പാ​ത​യി​ൽ അ​ത്തി​ക്കു​റു​ക്കി​ന് സ​മീ​പ​മാ​ണ് മു​പ്പ​ത് മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​ൽ ഇ​ന്ന​ലെ മു​ത​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു.
പാ​ത​യി​ലെ വി​ള്ള​ൽ വ​ലു​താ​യി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ​യും ആ​ളു​ക​ളെ വീ​ടു​ക​ളി​ൽ നി​ന്നും മാ​റ്റു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്. ത​ഹ​സി​ൽ​ദാ​ർ സി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, വ​ഴി​ക്ക​ട​വ് പോ​ലീ​സ്, പ​ഞ്ച​ാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു, വാ​ർ​ഡം​ഗം അം​ഗം ഹ​ക്കീം തു​ട​ങ്ങി​യ​വ​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.