യു​ദ്ധ​വി​രു​ദ്ധ മു​ദ്രാ​ഗീ​തം: ടി.​മു​ഹ​മ്മ​ദ് ഫ​ഹ​ദ് ഒ​ന്നാ​മ​ത്
Sunday, August 9, 2020 11:45 PM IST
അ​ങ്ങാ​ടി​പ്പു​റം: ഹി​രോ​ഷി​മ-​നാ​ഗ​സാ​ക്കി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മു​ദ്രാ​ഗീ​തം ര​ച​നാ​മ​ത്സ​ര​ത്തി​ൽ ടി.​മു​ഹ​മ്മ​ദ് ഫ​ഹ​ദ് ഒ​ന്നാ​മ​തെ​ത്തി.
സി.​ടി.​സ​ന ഷി​റി​ൻ ര​ണ്ടും ആ​ര്യ സു​രേ​ഷ്, ജി​യ സ​ജി എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. ഇ.​കെ.​ആ​ദ​ൽ ലി​സാ​ൻ, വി.​പി.​ലാ​ൽ കൃ​ഷ്ണ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി.​വി​ദ്യാ​രം​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി.