കോ​വി​ഡ് -19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് ടീം ​രൂ​പീ​ക​രി​ച്ചു
Sunday, August 9, 2020 11:45 PM IST
വ​ഴി​ക്ക​ട​വ്: മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ​യും മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ റീ​ജി​യ​ന്‍റേയും മ​ണി​മൂ​ളി മേ​ഖ​ലാ കെ​സി​വൈ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് ടീം ​രൂ​പീ​ക​രി​ച്ചു. കോ​വി​ഡ് 19 ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന രോ​ഗി​ക​ളു​ടെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ടീം ​രൂ​പീ​ക​രി​ച്ച​ത്. വൈ​ദി​ക​ർ ഉ​ൾ​പ്പ​ടെ ടീ​മി​ൽ 21 അം​ഗ​ങ്ങ​ളു​ണ്ട്. ടീം ​അം​ഗ​ങ്ങ​ൾ​ക്കാ​യി കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​ക്ലാ​സ് ന​ട​ത്തി. വ​ഴി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ.​ലാ​ൽ പ​ര​മേ​ശ്വ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ൻ ശ​ങ്ക​ർ, സ്റ്റാ​ഫ് ന​ഴ്സ് അ​നു ആ​ന്‍റ​ണി എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.
മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ റീ​ജി​യ​ണ്‍ സി​ഞ്ച​ല്ലൂ​സ് ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, മ​ണി​മൂ​ളി ഫൊ​റോ​ന വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, കെ​സി​വൈ​എം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്ത്, കെ​സി​വൈ​എം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു

മ​ല​പ്പു​റം: ജി​ല്ല​യി​ലെ നി​റ​മ​രു​തൂ​ർ (16, 17), കോ​ട്ട​ക്ക​ൽ മു​ൻ​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ർ​ഡു​ക​ളും) പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, പ​ള്ളി​ക്ക​ൽ, പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ​യു​ള്ള​പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.