ഒ​ലി​പ്പു​ഴ​യി​ൽ നി​ൽ​ക്കു​ന്ന ദ്ര​വി​ച്ച മ​ര​ങ്ങ​ൾ പാ​ല​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി
Sunday, August 9, 2020 11:45 PM IST
ക​രു​വാ​ര​കു​ണ്ട്: ഒ​ലി​പ്പു​ഴ​യി​ൽ നി​ൽ​ക്കു​ന്ന വ​ൻ മ​ര​ങ്ങ​ൾ പാ​ല​ങ്ങ​ൾ​ക്കും കൃ​ഷി​ഭൂ​മി​ക്കും ഭീ​ഷ​ണി വി​ത​ക്കു​ന്ന​താ​യി പ​രാ​തി. 2018 ൽ ​ഉ​ൾ​വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന​നു​ഭ​പ്പെ​ട്ട മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ പു​ഴ​ഗ​തി മാ​റി​യൊ​ഴു​കി പു​ഴ​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട പു​റ​ന്പോ​ക്കു ഭൂ​മി​യി​ലാ​ണ് വ​ൻ​മ​ര​ങ്ങ​ൾ ചു​വ​ടു ദ്ര​വി​ച്ച് നി​ലം പൊ​ത്താ​റാ​യി നി​ൽ​ക്കു​ന്ന​ത്.
ഒ​ലി​പ്പു​ഴ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​ന​ത്ത് ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന വ​ൻ മ​രം​ പു​ഴ​യെ​ടു​ത്താ​ൽ ഒ​ലി​പ്പു​ഴ​ക്കു കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന മാ​ന്പ​റ്റ പാ​ല​ത്തി​നും, തു​രു​ന്പോ​ട പാ​ല​ത്തി​നും ത​ക​ർ​ച്ചാ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തോ​ടൊ​പ്പം പു​ഴ​ഗ​തി മാ​റി ഒ​ഴു​കി കൃ​ഷി ഭൂ​മി ന​ശി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് നാ​ട്ടു​കാ​ർ പ​ല ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി വൈ​കു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടിക്കാ​ട്ടു​ന്നു.