ക​വ​ള​പ്പാ​റ: ട്രോ​മാകെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ ആ​ദ​രാ​ഞ്ജ​ലി​ അ​ർ​പ്പി​ച്ചു
Sunday, August 9, 2020 11:45 PM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ​ദു​ര​ന്ത വാ​ർ​ഷി​ക​ത്തി​ൽ, മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി 59 പേ​ർ മ​ര​ണ​പ്പെ​ട്ട​ത്. അ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ട്രോ​മാ കെ​യ​ർ അ​ംഗ​ങ്ങ​ൾ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.
ഓ​ർ​മ​ദി​ന​ത്തി​ൽ ക​വ​ള​പ്പാ​റ​യി​ലെ​ത്തി​യ അം​ഗ​ങ്ങ​ൾ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. യൂ​ണി​റ്റ് ലീ​ഡ​ർ അ​ബ്ദു​ൾ ക​രിം, പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ കൂ​ളി​യോ​ട​ൻ, സെ​ക്ര​ട്ട​റി ന​വാ​സ് ബാ​ബു, ജോ.​സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ർ, താ​ലൂ​ക്ക് ക​മ്മ​റ്റി​യം​ഗം ബാ​ബു മാ​ത്യു, മോ​ഹ​ൻ​ദാ​സ്, നി​ഷാ​ന്ത്, ദീ​പു സു​രേ​ഷ്, സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.