നാ​ടു​കാ​ണി​ ചുരംപാ​ത​യി​ൽ വി​ള്ള​ൽ
Sunday, August 9, 2020 11:45 PM IST
എ​ട​ക്ക​ര: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​രം പാ​ത​യി​ൽ വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ൽ അ​ത്തി​ക്കു​റു​ക്കി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു ചു​രം മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ചു​രം താ​ഴ് വര​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് മു​പ്പ​ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഭാ​ഗ​ത്താ​ണ് വി​ള്ള​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ള്ള​ൽ കാ​ര​ണം റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മി​ല്ല. അ​തേ​സ​മ​യം, വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്തി​ന് താ​ഴെ​യു​ള്ള പ്ര​ദേ​ശ​ത്ത് നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​വെ​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി.

ചു​രം റോ​ഡി​ൽ നി​ർ​മാ​ണ പ്രവൃത്തി ന​ട​ത്തി​യ സൊ​സൈ​റ്റി പു​തു​താ​യി നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് ബ​ല​വ​ത്താ​ണെ​ന്നും റോ​ഡി​ലേ​ക്ക് നി​ക്ഷേ​പി​ച്ച പു​തു​മ​ണ്ണി​ന് മാ​ത്ര​മാ​ണ് വി​ള്ള​ലെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

വി​ള്ള​ലി​ന് പു​റ​മെ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് റോ​ഡി​ലേ​ക്ക് പാ​റ​ക്കെ​ട്ടു​ക​ൾ വീ​ണ ത​ക​ര​പ്പാ​ടി​യി​ൽ വീ​ണ്ടും ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തൊ​ന്നും റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി​ട്ടി​ല്ല.

നി​ല​വി​ൽ ചു​രം വ​ഴി​യു​ള്ള രാ​ത്രി യാ​ത്ര​ക്ക് മാ​ത്ര​മേ ജി​ല്ല ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ.

ത​ക​ര​പ്പാ​ടി​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്കു​ന്ന പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ത്ത ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ. ഇ​തി​നാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്.