റീ ​ബി​ൽ​ഡ് നി​ല​ന്പൂ​ർ വി​ജ​യ​മെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ
Thursday, August 6, 2020 11:16 PM IST
നി​ല​ന്പൂ​ർ : റീ ​ബി​ൽ​ഡ് നി​ല​ന്പൂ​ർ 95 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. പാ​താ​റി​ൽ എം. ​സ്വ​രാ​ജ് എം​എ​ൽ​എ​യ്ക്കൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാധ്യമങ്ങളോട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട ഏ​ക​ദേ​ശം 95 ശ​ത​മാ​നം പേ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കി ക​ഴി​ഞ്ഞു. ബാ​ക്കി അ​ഞ്ചു ശ​ത​മാ​ന​വും ഉ​ട​ൻ ന​ൽ​കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​നും ജ​ന​ങ്ങ​ളും ഏ​റെ സം​തൃ​പ്ത​രാ​ണ്. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ന​ട​ത്താ​ൻ ചി​ല​ർ ന​ട​ത്തി​യ ശ്ര​മം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യും എം​എ​ൽ​എ. പ​റ​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും പ്ര​ള​യ​ഭീ​തി നേ​രി​ടു​ന്ന​തി​നു എ​ല്ലാ മു​ന്നൊ​രു​ക്ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഏ​റെ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ആ​റു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പൂ​ക്കോ​ട്ടു​മ​ണ്ണ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ​ന്ദ​ർ​ശി​ച്ച് നി​ല​വി​ലെ സാ​ഹ​ച​ര്യം ജ​ന​പ്ര​തി​നി​ധി​ക​ൾ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ്, അ​ഗ്നി ര​ക്ഷാ സേ​ന എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.