ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്
Thursday, August 6, 2020 11:15 PM IST
മ​ല​പ്പു​റം: അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്നു ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 204.5 മി​ല്ലി​മീ​റ്റ​ർ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്.
പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലാ​യി ആ​ളു​ക​ൾ മാ​റി​താ​മ​സി​ക്ക​ണം.
എ​ട്ടു മു​ത​ൽ പ​ത്തു വ​രെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ക​ണ്‍​ട്രോ​ൾ​റൂം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം 1077, 0483: 2736320. ​താ​ലൂ​ക്കു ത​ല ക​ണ്‍​ട്രോ​ൾ റൂം: ​പൊ​ന്നാ​നി 0494 2666038, തി​രൂ​ർ 0494 2422238, തി​രൂ​ര​ങ്ങാ​ടി 0494 2461055, ഏ​റ​നാ​ട് 0483 2766121,പെ​രി​ന്ത​ൽ​മ​ണ്ണ 0493 3227230, നി​ല​ന്പൂ​ർ 04931 221471, കൊ​ണ്ടോ​ട്ടി 0483 2713311. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.
അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക്ു മാ​റേ​ണ്ട ഘ​ട്ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.
ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ, രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ, കോ​വി​ഡ് ബാ​ധി​ക്കു​ന്ന​തു മൂ​ലം കൂ​ടു​ത​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​വ​ർ, സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ലു​ത​ര​ത്തി​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശം.