പ്ര​ള​യ​ഭീ​തി: ക​രു​വാ​ര​കു​ണ്ടി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​യി
Thursday, August 6, 2020 11:15 PM IST
ക​രു​വാ​ര​കു​ണ്ട് :പ്ര​ള​യ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന ക​രു​വാ​ര​കു​ണ്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
വി​ദ്യാ​ല​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു . ക്യാ​ന്പി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി സ​ന്ദ​ർ​ശി​ച്ച സം​ഘം കോ​ള​നി നി​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​നും തീ​രു​മാ​ന​മെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ പ്ര​ള​യ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചി​രു​ന്നു. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​യി മൂ​ന്നു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യാ​യ ക​രു​വാ​ര​കു​ണ്ടി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​മു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ​യെ​ല്ലാം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തും ഭീ​ഷ​ണി​യാ​ണ്. എ​ങ്കി​ലും ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ത​ന്നെ ഇ​ത്ത​രം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സു​ര​ക്ഷി​ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​കെ. ഉ​ണ്ണീ​ൻ​കു​ട്ടി, വി.​ഷ​ബീ​റ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, എം. ​മു​ര​ളി, പി. ​സൈ​ന​ബ, ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത്ത് മു​രാ​രി ,ക​രു​വാ​ര​കു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യ്യ​പ്പ​ൻ, കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി. ​സു​ബൈ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.