സി​വി​ൽ സ​ർ​വീ​സി​ൽ നി​ല​ന്പൂ​രി​ന് അ​ഭി​മാ​ന​മാ​യി ജി​തി​ൻ റ​ഹ്മാ​നും അ​ർ​ജു​നും
Tuesday, August 4, 2020 11:11 PM IST
നി​ല​ന്പൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ നി​ല​ന്പൂ​രി​ന്‍റെ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യി ജി​തി​ൻ റ​ഹ്മാ​നും സി. ​അ​ർ​ജു​നും. 176-ാം റാ​ങ്ക് നേ​ടി​യാ​ണ് ജി​തി​ൻ റ​ഹ്മാ​ൻ ഇ​ത്ത​വ​ണ മി​ക​ച്ച നേ​ട്ടം കൊ​യ്ത​ത്. 349-ാം റാ​ങ്ക് നേ​ടി അ​ർ​ജു​നും സി​വി​ൽ സ​ർ​വീ​സി​ൽ നി​ല​ന്പൂ​രി​ന് ഇ​ടം നേ​ടി. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി കു​ന്ന​ത്ത് പ​റ​ന്പ​ൻ അ​സീ​സ് റ​ഹ​്മാ​ന്‍റെ​യും സു​ബൈ​ദ​യു​ടെ മ​ക​നാ​ണ് ജി​തി​ൻ. 2014-ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ംഗി​ൽ ബിടെ​ക് വി​ജ​യി​ച്ച ജി​തി​ൻ ത​ന്‍റെ വ​ഴി സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സ് മോ​ഹ​ത്തി​ന് അ​ടി​ത്ത​റ​യി​ടു​ന്ന​ത്.​കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ൽ നി​ന്ന് മാ​നേ​ജ​രാ​യാ​ണ് പി​താ​വ് അ​സീ​സ് റ​ഹ്മാ​ൻ റി​ട്ട​യ​ർ ചെ​യ്ത​ത്. മാ​താ​വ് സു​ബൈ​ദ വീ​ട്ട​മ്മ​യാ​ണ്. ഒ​രു സ​ഹോ​ദ​ര​നു​ണ്ട് വി​പി​ൻ റ​ഹ്മാ​ൻ.
സി​വി​ൽ സ​ർ​വീ​സ് മോ​ഹം കൈ​വി​ടാ​തെ പ​രി​ശ്ര​മി​ച്ച അ​ർ​ജു​ന് ഇ​ത്ത​വ​ണ നേ​ടാ​നാ​യ​ത് 349-ാം റാ​ങ്ക്. അ​ഞ്ചാം ത​വ​ണ​യാ​ണ് അ​ർ​ജു​ൻ മി​ക​ച്ച നേ​ട്ടം നേ​ടി​യ​ത്. നി​ല​ന്പൂ​ർ മു​തീ​രി ശ്രീ​പ​ദ്മ​ത്തി​ൽ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റേ​യും മ​ന്പാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലേ​ഡി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ(​എ​ൽ​എ​ച്ച്ഐ) പ​ദ്മ​ജ​യു​ടേ​യും ഏ​ക​മ​ക​നാ​ണ് അ​ർ​ജു​ൻ.
2016-ൽ ​എ​ഴു​തി​യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ നേ​ടി​യ വി​ജ​യ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് ലോ ​സ​ർ​വീ​സ് ചെ​ന്നൈ​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ജോ​ലി​യി​ലാ​ണ്.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
നി​ല​ന്പൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ ഉ​ൾ​പ്പെ​ടെ അ​ട​ഞ്ഞു കി​ട​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ യാ​ത്രാ ക്ലേ​ശ​മു​ൾ​പ്പ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.