വ​നി​ത​ക​ൾ​ക്കു വ​രു​മാ​ന​മൊ​രു​ക്കി തു​വൂ​ർ പ​ഞ്ചാ​യ​ത്ത്
Tuesday, August 4, 2020 11:11 PM IST
ക​രു​വാ​ര​കു​ണ്ട്:​ വ​നി​ത​ക​ൾ​ക്കു കോ​ഴി​ഫാ​മി​ലൂ​ടെ വ​രു​മാ​ന മാ​ർ​ഗ​മൊ​രു​ക്കി തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ എ​ട്ടാം വാ​ർ​ഡി​ലെ ബി​സ്മി, സൂ​ര്യ എ​ന്നീ ജെ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് കോ​ഴി​ഫാ​മു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജെഎ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ഴി​ഫാം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വ​നി​ത​ക​ൾ​ക്കു സ്വ​യം സം​രം​ഭ​മൊ​രു​ക്കു​ന്ന ക​ട്ട നി​ർ​മാ​ണ യൂ​ണി​റ്റ്, കി​ണ​ർ റിം​ഗ് നി​ർ​മാ​ണം, മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി എ​ന്നി​വ​യ്ക്കു പു​റ​മെ​യാ​ണ് വ്യ​ത്യ​സ്ഥ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് തു​വൂ​ർ ശാ​ഖ മൂ​ന്ന​ര ല​ക്ഷം രൂ​പ വാ​യ്പ​യാ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഒ.​വി.​ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ബാ​ങ്ക് മാ​നേ​ജ​ർ വി.​ര​വീ​ന്ദ്ര​നാ​ഥ്, വി.​ഇ.​ഒ ഷെ​രീ​ഫ് അ​ഹ​മ്മ​ദ്, കെ.​ബി​നോ​യ്, ടി.​എം.​ജോ​യ്, ജെഎൽ​ജി അം​ഗ​ങ്ങ​ളാ​യ ഒ.​വി.​സു​ബൈ​ദ, കെ.​പി.​ജ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.