. എംഇഎ​സ് കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, August 3, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എംഇഎ​സ് കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എംഇഎ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ണ് എംഇഎ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തീ​യി​ലാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എം.​ഇ.​എ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.
മ​റ്റു രോ​ഗി​ക​ൾ​ക്കു ചി​കി​ത്സ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ത​ന്നെ കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ 200 കി​ട​ക്ക​ക​ളും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടെ 12 ഐ​സി​യു​ക​ളും പ​ത്ത് എ​ച്ച്ഡി​യു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ക്കീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ റ​ഷീ​ദ​ലി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​കേ​ശ​വ​ൻ​നാ​യ​ർ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ജ​യ​റാം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വാ​ർ​ഡ് മെം​ബ​ർ പെ​ബി​ല സി​ബി, എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​ഗി​രീ​ഷ്രാ​ജ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ ​ഹ​മീ​ദ് ഫ​സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം.​ഇ​എ​സ് ര​ജി​സ്ട്രാ​ർ ഡോ. ​സി.​വി ജ​മാ​ലു​ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.