മലപ്പുറത്ത് എ​ട്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തി
Monday, August 3, 2020 10:47 PM IST
മ​ല​പ്പു​റം: ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കൂ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ട്ടു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പാ​ല​പ്പെ​ട്ടി, ഏ​ലം​കു​ളം, മാ​റാ​ക്ക​ര, വ​ള​വ​ന്നൂ​ർ, ഓ​ട​ക്ക​യം, തൃ​പ്ര​ങ്ങോ​ട്, മൂ​ർ​ക്ക​നാ​ട്, തേ​വ​ർ ക​ട​പ്പു​റം തു​ട​ങ്ങി​യ എ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​ക​രി​ക്കാ​വു​ന്ന വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​യി​രു​ന​നു. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി​മാ​രാ​യ കെ.​ടി ജ​ലീ​ൽ, എ.​സി മൊ​യ്തീ​ൻ, എ.​കെ ബാ​ല​ൻ, ഇ.​പി ജ​യ​രാ​ജ​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രും, എം​പി​മാ​രും എം​എ​ൽ​എ​മാ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​നം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നേ​ര​ത്തെ പ്ര​സം​ശ പി​ടി​ച്ചു​പ​റ്റി​യ​താ​ണെ​ന്നും അ​തു കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് ആ​ർ​ദ്രം മി​ഷ​ൻ ആ​രം​ഭി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​പ​ങ്കാ​ളി​ത്തം പൂ​ർ​ണ​തോ​തി​ൽ ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ മി​ക​വു​റ്റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ രാ​ജ്യ​വും ലോ​ക​വും കേ​ര​ള​ത്തി​ന്‍റെ പേ​ര് ന​ല്ല മാ​തൃ​ക​യു​ടെ ഭാ​ഗ​മാ​യി പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ടു​ത്തു പ​റ​ഞ്ഞു. ന​മ്മു​ടെ വി​കേ​ന്ദ്രീ​ക​ര​ണാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്ല തോ​തി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും പ്രാ​ദേ​ശി​ക​മാ​യി ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​തു ഗ്രാ​മീ​ണ മേ​ഖ​ല​യെ​ടു​ത്താ​ലും എ​ത്ര പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​യാ​ലും ചി​കി​ത്സ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.