മ​ല​യോ​ര ഹൈ​വേ: കു​റ്റി​യ​ടി​ ആ​രം​ഭി​ച്ചു
Monday, August 3, 2020 10:47 PM IST
എ​ട​ക്ക​ര: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നു പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 12 മീ​റ്റ​റി​ൽ കു​റ്റി​യ​ടി​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​മു​ണ്ട​യി​ൽ നി​ന്നു ആ​രം​ഭി​ച്ച് മു​ണ്ടേ​രി ഫാം ​ക​വാ​ടം വ​രെ​യാ​ണ്‍ 12 മീ​റ്റ​റി​ൽ റോ​ഡ് അ​ള​ന്ന് മാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ കാ​റ്റാ​ടി വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്‍. മൂ​ത്തേ​ടം, അ​മ​ര​ന്പ​ലം, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലാ​ണ്‍ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 90 ശ​ത​മാ​നം ഭൂ​വു​ട​മ​ക​ളും റോ​ഡി​നു​ള്ള സ്ഥ​ലം വി​ട്ടു ന​ൽ​കി ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി. ഇ​തേ തു​ട​ർ​ന്നാ​ണ്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്. എ​ന്നാ​ൽ എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മ​ല​യോ​ര പാ​ത​യു​ടെ പ്ര​വ​ർ​ത്തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.