കാ​ളി​കാ​വി​ൽ വീ​ണ്ടും ക​ഞ്ചാ​വു വേ​ട്ട
Sunday, August 2, 2020 11:28 PM IST
കാ​ളി​കാ​വ്: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ക​രു​വാ​ര​കു​ണ്ട് കേ​ര​ള പ​തി​നൊ​ന്നാം മൈ​ൽ സ്വ​ദേ​ശി കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മു​തു​കോ​ട​ൻ മ​ഷ്ഹൂ​ദി​നെ​യാ​ണ് (23) ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കാ​ളി​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ത്തു​ന്ന പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മ​ഷ്ഹൂ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചെ​റു​കി​ട ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ബൈ​ക്കി​ലും മ​റ്റു​മാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ. കാ​ളി​കാ​വ് അ​രി​മ​ണ​ലി​ലെ വ്യ​വ​സാ​യ പാ​ർ​ക്കി​ന്‍റെ ഗെ​യ്റ്റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ള്ള​റ്റ് ബൈ​ക്കും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും ലോ​റി​ക​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ച് നേ​രി​ട്ടും ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന​യും ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ നാ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.​ര​ണ്ടു കി​ലോ​ഗ്രാം അ​ട​ങ്ങി​യ പാ​ർ​സ​ലി​ന് അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ചാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​തെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​ത്ത​വ​ണ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പി​ടി​യി​ലാ​യ മ​ഷ്ഹൂ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ഇ​യാ​ളു​ടെ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​കു​റി​ച്ചും പ​രി​സ​ര പ്ര​​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ല ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ച​താ​യും അ​വ​രെ നി​രീ​ക്ഷി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്ക് എ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ പി.​ജ്യോ​തീ​ന്ദ്ര​കു​മാ​ർ അ​റി​യി​ച്ചു.