നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 250 പേ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും
Saturday, August 1, 2020 11:30 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 250 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി ന​ഗ​ര​സ​ഭ ന​ട​ത്തി​യ സ​മ​ഗ്ര സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഇ​വ​രെ​ല്ലാം രോ​ഗി​ക​ളാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തോ​ത് അ​റി​യാ​ൻ ന​ട​ത്തി​യ സ​മ​ഗ്ര സ​ർ​വേ​ക്ക് ശേ​ഷം ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ​നി​യ​ന്ത്ര​ണം വ​രു​ന്ന​തു​വ​രെ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ങ്ങ​ളി​ലാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 1566 പേ​രെ​യാ​ണ് ക്വാ​റ​ന്‍റൈനി​ലി​രു​ത്തി​യ​ത്. നി​ല​ന്പൂ​ർ ആ​രോ​ഗ്യ ബ്ലോ​ക്കി​ൽ 184 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മാ​ത്രം ഇ​ത് 54 പേ​രാ​ണ്. ഇ​തി​ൽ 29 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. ര​ണ്ടു പേ​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. ക​ഴി​ഞ്ഞ 18 മു​ത​ൽ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 766 പേ​രെ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് 23 പേ​ർ​ക്ക് പോ​സി​റ്റീ​വ് ആ​യി ക​ണ്ട​ത്.