കോവിഡ്-19: മലപ്പുറത്ത് 141 ൽ 84ഉം സന്പർക്കത്തിലൂടെ
Saturday, August 1, 2020 11:23 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രാ​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ത​നാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പെ​രു​വ​ള്ളൂ​ർ സ്വ​ദേ​ശി കോ​യാ​മു (82) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. ഇ​വ​രെ കൂ​ടാ​തെ ഒ​രാ​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു.

ജി​ല്ല​യി​ൽ 141 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 84 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ 10 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

74 പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യു​ള്ള നേ​രി​ട്ടു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 29 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 28 പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​ന്ന​ലെ 36 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം ഇ​തു​വ​രെ 1,368 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.32,547 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 817 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.