ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​വ​ർ​ക്ക് കോ​വി​ഡ്
Friday, July 31, 2020 11:44 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഐ​സലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് 19 പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ പിപിഇ. കി​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ജോ​ലി ചെ​യു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് നി​ര​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
എ​ന്നാ​ൽ ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ വീ​ടു​ക​ളി​ൽ നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​രും. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ്യാ​ഴാ​ഴ്ച 51 ആ​യി​രു​ന്ന​ത് ഇ​തോ​ടെ വ​ർ​ധി​ച്ചു വ​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.