പോ​ലീ​സു​കാ​ര​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, July 31, 2020 11:44 PM IST
നി​ല​ന്പൂ​ർ: ബ​ന്ധു​വി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ നീ​രി​ക്ഷ​ണ​ത്തി​ൽ. റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ നി​ല​ന്പൂ​രി​ലെ ഓ​ഫീ​സ് അ​ട​ച്ചു. അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം ഇന്നു തു​റ​ക്കും. വ​നം ദ്രു​ത ക​ർ​മ സേ​ന(​ആ​ർ​ആ​ർ​ടി)​യെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ നി​ല​ന്പൂ​ർ ഓ​ഫീ​സി​ലെ പോ​ലീ​സു​കാ​ര​നാ​ണ് നീ​രി​ക്ഷ​ണ​ത്തി​ൽ പോ​യ​ത്.
ക​ഴി​ഞ്ഞ 21ന് ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ ഇ​യാ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷം ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലീ​വ് ക​ഴി​ഞ്ഞ് വ്യാ​ഴാ​ഴ്ച​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ബ​ന്ധു​വി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് വി​വ​രം അ​റി​ഞ്ഞ​തോ​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബ​ന്ധു​വു​മാ​യി പ്രൈ​മ​റി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ലാ​ണ് നീ​രി​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. ഓ​ഫീ​സ് ശ​നി​യാ​ഴ്ച്ച അ​ണുന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷ​മേ തു​റ​ക്കു. സി​ഐ ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണ് നി​ല​ന്പൂ​ർ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ലു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു പേ​ർ മാ​ത്ര​മാ​ണ് ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.