നി​രാ​ലം​ബ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി
Friday, July 31, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത്യാ​ഗ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും പെ​രു​ന്നാ​ൾ സ​ദ്യ വി​ള​ന്പി മു​സ്ലിം ലീ​ഗ്് പ്ര​വ​ർ​ത്ത​ക​ർ പെ​രു​ന്നാ​ളാ​ഘോ​ഷി​ച്ചു.
മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ, പാ​താ​യ്ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, ജീ​വ​ന​ക്കാ​ർ, തെ​രു​വി​ലെ യാ​ച​ക​ർ, അ​ഗ​തി​ക​ൾ, പോ​ലീ​സ് സ്റ്റേ​ഷ​ൻ,
ഫ​യ​ർ​സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ​ർ അ​റ​ക്ക​ൽ വി​ത​ര​ണം ചെ​യ്തു.