തരിശുഭൂമിയിൽ കൃഷി ചെയ്യാൻ കർഷകർ തയാർ: കർഷക കോണ്‍ഗ്രസ്
Friday, July 31, 2020 11:44 PM IST
ക​രു​വാ​ര​കു​ണ്ട്: ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യ​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം പൂ​ർ​ണ​മ​ന​സോ​ടെ ഏ​റ്റെ​ടു​ത്തു കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ണ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ന്നാ​ൽ ലോ​ണെ​ടു​ത്തും പ​ണ​യം വ​ച്ചും പ​ണ​മു​ണ്ടാ​ക്കി കൃ​ഷി ചെ​യ്താ​ൽ വി​ള​വെ​ടു​ക്കു​ന്ന​ത് കാ​ട്ടാ​ന​യും പ​ന്നി​യും വാ​ന​ര​പ​ട​യു​മാ​ണെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നു പോ​ലും ഉ​പ​ക​രി​ക്കാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം.
വി​ള​നാ​ശം വ​രു​ത്തു​ന്ന വ​ന്യ ജീ​വി​ക​ൾ കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം സ്വീ​ക​രി​ക്കേ​ണ്ട​ത്. കൃ​ഷി നാ​ശം സൃ​ഷ്ടി​ക്കു​ന്ന വ​ന്യ ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ത​കു​ന്ന മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യും വേ​ണം. ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യാ​ൻ മു​ന്നോ​ട്ടു വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ന്ന​തോ​ടൊ​പ്പം വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.
അ​തോ​ടൊ​പ്പം വി​ള​ക​ൾ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും വ​നാ​തി​ർ​ത്തി​ക​ളി​ൽ ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ച് വ​ന്യ മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ൽ ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​കു​ക​യും വേ​ണം.
ഇ​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തെ ത​രി​ശ് ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ വ​ഴി​യാ​ധാ​രം ആ​കു​മെ​ന്നു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഉ​പ്പു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​ജ​ൻ ക​ൽ​കു​ണ്ട്, ദി​നേ​ശ് പ​ള്ളി​ക്കു​ന്നേ​ൽ, ജോ​ബി തെ​ങ്ങും​പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.