നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Friday, July 31, 2020 10:39 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക​ടു​ത്തു പു​ലാ​മ​ന്തോ​ൾ താ​വു​ള​ളി പാ​ല​ത്തി​നു സ​മീ​പം കാ​ത്തി​ര​ക്ക​ട​വ​ത്ത് താ​വു​ള്ളി​യി​ൽ ഷം​സു​വി​ന്‍റെ മ​ക​ൻ ആ​ഷി​ഖ് അ​ലി​യെ (26) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ഷി​ഖ് വി​ദേ​ശ​ത്തു നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു വീ​ട്ടി​ലെ മു​ക​ളി​ലെ നി​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ക​യ​റി നോ​ക്കി​യ​പ്പോ​ൾ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം സം​സ്കാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.