വാ​ഴ്സി​റ്റി​യി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 1200 ലേ​റെ കി​ട​ക്ക​ക​ൾ
Wednesday, July 15, 2020 11:41 PM IST
മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ഒ​രു​ക്കി​യ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ എ​ന്നാ​ൽ രോ​ഗം ഗു​രു​ത​ര​മ​ല്ലാ​ത്ത​വ​രാ​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രെ​യാ​ണ് . 1200ല​ധി​കം കി​ട​ക്ക​ക​ളു​ള്ള സെ​ന്‍റ​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ഹോ​സ്റ്റ​ലി​ലാ​ണ് ഒ​രു​ക്കി​യ​ത്.
പ​ത്തു ഡോ​ക്ട​ർ​മാ​ർ, 50 ന​ഴ്സു​മാ​ർ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി 50 ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ സ​ദാ​സ​മ​യ സേ​വ​ന​മു​ണ്ടാ​വും. ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ’ പാ​രി​ജാ​തം, മു​ല്ല, എ​വ​റ​സ്റ്റ് ’ എ​ന്നീ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളി​ലാ​യാ​ണ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സൗ​ജ​ന്യ​ഭ​ക്ഷ​ണ​ത്തി​നു പു​റ​മെ മാ​ന​സി​ക സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​വും മ​റ്റു വി​നോ​ദ ഉ​പാ​ധി​ക​ളും ല​ഭ്യ​മാ​ക്കും. പ്രാ​ഥ​മി​ക ചി​കി​ത്സ സൗ​ക​ര്യ​വു​മു​ണ്ടാ​കും. രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം കൃ​ത്യ​സ​മ​യ​ങ്ങ​ളി​ലാ​യി ല​ഭ്യ​മാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലെ ഒ​രു മു​റി​യി​ൽ നാ​ലു​പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.
കൂ​ടു​ത​ൽ പേ​ർ എ​ത്തി​യാ​ൽ മു​ല്ല എ​ന്ന പേ​രി​ലു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​വും ഉ​പ​യോ​ഗ​പ്പെ​ടും. ഇ​വ​രി​ൽ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കൊ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കും. രോ​ഗി​ക​ളെ എ, ​ബി, സി ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ് പു​തി​യ സ​ജ്ജീ​ക​ര​ണം. ഹോ​സ്റ്റ​ലി​ൽ 1,000 ല​ധി​കം ബെ​ഡു​ക​ളും ത​ല​യ​ണ​യും പു​തു​താ​യി ക​യ​ർ ബോ​ർ​ഡി​ൽ നി​ന്നെ​ത്തി​ച്ചി​ട്ടു​ണ്ട്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ല​വി​ൽ കാ​ളി​കാ​വ് സ​ഫ ആ​ശു​പ​ത്രി, മ​ഞ്ചേ​രി മു​ട്ടി​പ്പാ​ല​ത്തെ സ​യ​ൻ​സ് ഇ​ൻ​സി​സ്റ്റ്യൂ​ട്ട് ഹോ​സ്റ്റ​ൽ, കൊ​ണ്ടോ​ട്ടി ഹ​ജ്ജ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ള്ള​ത്.