ബ​സി​ന്‍റെ വാ​തി​ലി​ൽ നി​ന്നു വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, July 14, 2020 9:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ​ബ​സി​ന്‍റെ വാ​തി​ലി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി വാ​ണി​യ​ന്പാ​റ നീ​ലി​പ്പാ​റ​യി​ലെ കൊ​ട്ടേ​ക്കാ​ട്ടി​ൽ വീ​രാ​ന്‍റെ ഭാ​ര്യ ന​ബീ​സ(55) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​ന​മ​ങ്ങാ​ട് എ​ട​ത്ത​റ​യി​ലാ​ണ് സം​ഭ​വം.

എ​ട​ത്ത​റ​യി​ലെ ചെ​ടി​ക​ളു​ടെ ഫാ​മി​ലേ​ക്കു ജോ​ലി​ക്കു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​റ​ങ്ങാ​നു​ള്ള സ്ഥ​ല​മെ​ത്തും മു​ന്പേ വാ​തി​ലി​ന​ടു​ത്തേ​ക്ക് വ​ന്നു​നി​ന്നി​രു​ന്നു. ബ​സ് നി​ൽ​ക്കും മു​ന്പേ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തെ​റി​ച്ചു​വീ​ണു പ​രി​ക്കേ​റ്റ ന​ബീ​സ​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​ക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം വാ​ണി​യ​ന്പാ​റ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. മ​ക്ക​ൾ: ഷ​മീ​ർ, ഷ​മീ​ന. മ​രു​മ​ക്ക​ൾ: ജ​സീ​ന, അ​ൻ​സാ​ദ്.